കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിച്ചു. കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സീനിയർ സൂപ്രണ്ട് റീന ജേക്കബ് അധ്യക്ഷത വഹിച്ചു. നൂൺമീൽ ഓഫീസർ ഷിജോ ജോർജ്, ശാലിനി ഘോഷ് എന്നിവർ പ്രസംഗിച്ചു.
പാചകസുരക്ഷ, ആരോഗ്യം, ശുചിത്വം, ചുമതലകൾ എന്നീ വിഷയങ്ങളിൽ പരിശീലനം നടന്നു. ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ മുഹമ്മദ് അജ്മൽ ഷാ , കോതമംഗലം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വി.വി. സുരേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. കോതമംഗലം ഉപജില്ലയിലെ 97 സ്കുളുകളിലെ 103 പാചക തൊഴിലാളികൾ പരിശീലനത്തിൽ പങ്കെടുത്തു.